Wednesday, November 28, 2012

പൊരുള്‍


ഞാന്‍ ,
വേരറ്റവന്‍,
മരുഭൂമിയില്‍ ജീവിതത്തിന്റെ പൊരുള്‍ തേടുനവന്‍ ,
മരുക്കാറ്റിന്റെ തീച്ചൂട് നിശ്വാസത്തില്‍ പേറുന്നവന്‍ ,
തളര്‍ന്നുറങ്ങുമ്പോള്‍ ഇന്നും,
ഉമ്മയുടെ പ്രാര്‍ത്ഥനകള്‍ എനിക്ക് തണല്‍ വിരിക്കുന്നു,
കാലിടറുമ്പോള്‍ ഇന്നും,
ഉപ്പയുടെ വിരല്‍ തുംബിനായ് ഞാന്‍ കൈനീട്ടുന്നു,
പ്രതീക്ഷകള്‍ മങ്ങുമ്പോള്‍ ഇന്നും,
അവളുടെ പുഞ്ചിരി എന്റെ വഴിയോരങ്ങളില്‍ പൂക്കള്‍ വിരിക്കുന്നു.
എന്റെ മക്കള്‍ക്ക്‌ ഞാന്‍ വെറുമൊരു ചുവര്‍ ചിത്രം.
ഞാന്‍ ,
കണ്ണ് നീര്‍ കൊണ്ട് മരുഭൂമിയില്‍ മഴപെയ്യിക്കുന്നവന്‍ ,
വിയര്‍പ്പുകൊണ്ട് മരുക്കാറ്റിനെ കുളിരനിയിക്കുന്നവന്‍ ,
കാലത്തിന്റെ കാണാക്കരയില്‍ കന്നുനട്ടിരിക്കുന്നവന്‍ ,
കാലത്തോടും ഞാന്‍ കടം ചോദിക്കുന്നു,
ജീവിതം വിലകൊടുത്തു ഞാന്‍ പണിത
എന്റെ വീടിന്റെ ഉമ്മറത്തിരുന്നു
സ്വപ്‌നങ്ങള്‍ കണ്ടു തീര്‍ക്കാന്‍ ,
ഒരു നനുത്ത സായാഹ്നം കൂടി.
ഞാന്‍ ,
വേരറ്റവന്‍,
മരുഭൂമിയില്‍ ജീവിതത്തിന്റെ പൊരുള്‍ തേടുനവന്‍ ,
എന്നെ നിനക്കറിയില്ലേ ??
ഞാനാണ് പ്രവാസി...

Saturday, November 24, 2012

എനിക്ക് മനസ്സിലാകുന്നു

ബാല്യത്തിന്റെ കുസൃതികള്‍ ഓര്‍മ്മയായ് മാറുമ്പോള്‍ ,
യവ്വനത്തിന്റെ കാല്പനികതകള്‍ നിറം മങ്ങുമ്പോള്‍ , 
ജീവിത ഭാരം ചുമലില്‍ കനം തൂങ്ങുമ്പോള്‍ ,
കണ്ണ് നീരിന്റെയും വിയര്‍പ്പിന്റെയും രുചി അറിയാന്‍ തുടങ്ങിയപ്പോള്‍ 

എനിക്ക് മനസ്സിലാകുന്നു,
ഉപ്പയുടെ വാക്കുകള്‍ക്കു വിയര്‍പ്പിന്റെയും , 
ഉമ്മയുടെ പുഞ്ചിരിക്കു കണ്ണുനീരിന്റെയും , 
ഉപ്പുരസമുണ്ടായിരുന്നുവെന്ന്‍... ......